ക്ലൗഡുമായി സിങ്ക് ചെയ്യുന്നത്

നിങ്ങളുടെ ക്ലിയർസ്കാനർ ഡാറ്റ ക്ലൗഡുമായി സിങ്ക് ചെയ്യുന്നത് നിങ്ങളുടെ ഡോക്യുമെന്റുകൾ ബാക്ക്‌അപ്പ് ചെയ്തും, ഉപകരണം നഷ്ടപ്പെട്ടാൽ പുനരുദ്ധരിക്കാനും സഹായിക്കുന്നു. കൂടാതെ നിങ്ങൾക്കു നിങ്ങളുടെ എല്ലാ ആൻഡ്രോയിഡ് ഉപകരണങ്ങളിലും ക്ലിയർസ്കാനർ ഫയലുകൾ ആക്‌സസ് ചെയ്യാൻ കഴിയും.


എങ്ങനെ സിങ്ക് ചെയ്യാം

നിങ്ങൾക്ക് രണ്ട് വിധത്തിൽ സിങ്ക് ചെയ്യാനാകും:

1. സ്വയമേവ സിങ്ക് ചെയ്യല്‍ ചെയ്യുന്നതിലൂടെ.

നിങ്ങൾ ആപ്പ് ഉപയോഗിക്കുന്ന ഓരോ തവണയും ഫയലുകൾ തനിയേ സിങ്ക് ചെയ്യും. 
2. മാനുവലായി ( ഇപ്പോൾ തന്നെ സിങ്ക് ചെയ്യുക ബട്ടൺ അമർത്തിയ്‌ക്കൊണ്ട്)

വൈഫൈ യിൽ മാത്രം സിങ്ക് ചെയ്യണോ, മൊബൈൽ ഡാറ്റ ഉപയോഗിച്ചും സിങ്ക് ചെയ്യണോ എന്നത് തിരഞ്ഞെടുക്കാൻ ക്രമീകരണത്തിലേക്കു പോവുക.


ഉപകരണങ്ങൾക്കിടയിൽ സിങ്ക് ചെയ്യുന്നത്

ക്ലിയർസ്കാനർ ഡാറ്റ, എല്ലാ ആൻഡ്രോയിഡ് ഉപകരണങ്ങളിലും ഒരേ ക്ലൗഡ് അക്കൗണ്ട് ലിങ്ക് ചെയ്താൽ, അവയ്ക്ക് തമ്മിൽ സിങ്ക് ചെയ്യാൻ കഴിയും.


ക്ലൗഡിലെ ക്ലിയർസ്കാനർ ഫോൾഡർ

നിങ്ങൾ ഡോക്യുമെന്റുകൾ ക്ലൗഡിലേക്ക് സിങ്ക് ചെയ്താൽ, ഗൂഗിൾ ഡ്രൈ വിൽ‍ , ക്ലിയർസ്കാനർ എന്ന പേരിൽ ഒരു ഫോൾഡർ സൃഷ്ടിക്കപ്പെടും.  

ഈ ഫോൾഡറും അതിലെ ഫയലുകളും ഇല്ലായ്മ ചെയ്യരുത്. അങ്ങനെ ചെയ്താൽ നിങ്ങളുടെ ഡാറ്റ ഇല്ലാതെ ആവുകയും , ആപ്പിൽ നിന്ന് ഫയലുകൾ വീണ്ടെടുക്കാൻ കഴിയാതിരിക്കുകയും ചെയ്യും.


ക്ലിയർസ്കാനർ ഡോക്യുമെന്റ്. ഫോൾഡർ ഘടനയും, ക്ലൗഡ് ഫോൾഡർ എന്നിവ തമ്മില്‍ ഒരു താരതമ്യം.

നിങ്ങൾ ക്ലൗഡിലെ ക്ലിയർസ്കാനർ ഡോക്യുമെന്റുകൾ ആക്‌സസ് ചെയ്യുമ്പോൾ, ആപ്പിൽ നിങ്ങൾ സൃഷ്ടിച്ചിരിക്കുന്ന ഫോൾഡർ ഘടനയും പേജ് ക്രമീകരണവും അതുപോലെ കാണില്ല.

എങ്കിലും ഉപകരണങ്ങൾക്കിടയിൽ സിങ്ക് ചെയ്യുന്നിടത്തോളം ആ ഫോൾഡർ ഘടന ക്ലിയർസ്കാനർ ആപ്പിൽ സ്ഥിരമായി നിലനിർത്തുന്നു.